25-pdm-council
പന്തളം നഗരസഭയിലെ എൽ. ഡി. എഫ്. കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചപ്പോൾ

പന്തളം: പന്തളം നഗരസഭയിലെ അമൃത് പദ്ധതിയിൽ വൻ അഴിമതിയെന്ന എൽ. ഡി.എഫ് കൗൺസിലർമാരുടെ ആരോപണത്തെ തുടർന്ന് കൗൺസിൽ യോഗത്തിൽ ബഹളം . പൈപ്പിടാനായി കുഴിയെടുത്ത റോഡുകൾ കോൺക്രീറ്റ് ചെയ്തിട്ടില്ല. റോഡുകൾ പഴയതുപോലെ ആക്കണമെന്നാണ് കരാറെങ്കിലും പണി ചെയ്യാതെ ബില്ലുകൾ മാറി. ധൃതിപിടിച്ച് ബിൽ മാറിക്കൊടുത്തതിൽ വൻ അഴിമതി ഉണ്ടെന്ന് എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ ലസിതാ നായർ ആരോപിച്ചു. മാസങ്ങളായി മുൻസിപ്പൽ കൗൺസിലിന്റെ മിനിട്ട് സ് കൗൺസിലർമാർക്ക് നൽകുന്നില്ല. ചോദിച്ച കൗൺസിലർമാരോട് ചെയർപേഴ്‌സന്റെ ധാർഷ്ട്യം നിറഞ്ഞ മറുപടിയാണ് ഉണ്ടായത്. വികസനസ്റ്റാൻഡിംഗ് കമ്മിറ്റി കൂടി ചർച്ച ചെയ്യാതെ സ്പിൽ ഓവർ കൗൺസിലിൽ വെച്ച് പാസാക്കാനുള്ള ശ്രമം എൽ.ഡി.എഫ് കൗൺസിലർമാർ തടഞ്ഞു. ഇതോടെ കൗൺസിൽ നിറുത്തിവച്ച് ചെയർ പേഴ്‌സൺ മടങ്ങി.. തുടർന്ന് എൽ.ഡി.എഫ് കൗൺസിലർമാർ സെക്രട്ടറിയെ ഉപരോധിച്ചു. കൗൺസിലർമാരായ ലസിതാ നായർ, രാജേഷ്‌കുമാർ , അരുൺ എസ്,.റ്റി.കെ സതി .അംബികാ രാജേഷ്, സക്കീർ, ശോഭ നാകു​മാരി, അജിതകുമാരി എന്നിവർ പങ്കെടു​ത്തു.