റാന്നി: എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയനിലെ ശാഖാ യോഗങ്ങളിൽ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിക്കാൻ യൂണിയൻ ആസ്ഥാനത്ത് ചേർന്ന ശാഖാ യോഗം സെക്രട്ടറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചു. ഗുരുദേവന്റെ മഹാസമാധി പൂജാദി കർമ്മങ്ങളോടും പ്രാർത്ഥനയോടും കൂടി ആചരിക്കും. യോഗത്തിൽ എസ്.എൻ.ഡി.പി.യോഗം അസി. സെക്രട്ടറി പി.എസ് വിജയൻ അദ്ധ്യക്ഷത വഹിച്ചു. റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ.മണ്ണടി മോഹനൻ മുഖ്യപ്രഭാഷണം നടത്തി.
മാടമൺ ശാഖ ചെയർമാൻ പ്രമോദ് വാഴാംകുഴി, വയറൻമരുതി ശാഖ ചെയർമാൻ വാസുദേവൻ, അത്തിക്കയം ശാഖ പ്രസിഡന്റ് സി.ജി.വിജയകുമാർ, പേഴുംപാറ ശാഖ പ്രസിഡന്റ് കെ.എൻ.പ്രകാശ്, കാക്കാട് ശാഖ പ്രസിഡന്റ് വി. പ്രസാദ്, റാന്നി ടൗൺ ശാഖ പ്രസിഡന്റ് ബാബു ഗോപാലൻ, റാന്നി ടൗൺ ശാഖ സെക്രട്ടറി ഷാജി, വിജയകുമാർ, പ്രകാശ് പേഴുംപാറ, സോമൻ ഇടയ്ക്കുളം, സുഭാഷ് ചിറ്റാർ, കെ.ഡി അനിൽകുമാർ കൊച്ചുകൊയ്ക്കൽ, ടി.എൻ സുരേഷ്, എം.വി.രവീന്ദ്രൻ, സജിമോൻ പടയണിപ്പാറ, പ്രമോദ് ഇടമുറി എന്നിവർ സംസാരിച്ചു
മണ്ണടി മോഹനനെ യോഗം അഭിനന്ദിച്ചു
മൈക്രോ ഫിനാൻസ് ബാദ്ധ്യത തീർക്കുകയും ബാങ്കിൽ വായ്പ കുടിശിക ആയതിനെ തുടർന്ന് റാന്നി യൂണിയൻ കെട്ടിടം ലേലം ചെയ്യാനുള്ള നടപടികളിൽ നിന്ന് ഒഴിവാക്കുകയും ചെയ്ത റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനനെ യോഗം അഭിനന്ദിച്ചു. മണ്ണടി മോഹനന് ശാഖാ യോഗങ്ങൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു.