25-thottakkonam-ghs

പന്തളം : തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം പന്തളം നഗരസഭ അദ്ധ്യക്ഷ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ജി.മുരളീധരൻ അദ്ധ്യക്ഷനായിരു​ന്നു. പന്തളം നഗരസഭ കൗൺസിലർ കെ.ആർ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. പന്തളം പൊലീസ് സബ് ഇൻസ്‌പെക്ടർ എസ്.വി.ആശിഷ് ബോധവത്കരണ ക്ലാസെടുത്തു. എസ്.എം.സി ചെയർമാൻ കെ.എച്ച്.ഷിജു ,പ്രൻസിപ്പൽ ജി.സുനിൽ കുമാർ, പ്രഥമാദ്ധ്യാപകൻ പി.ഉദയൻ, പി.ബാബു, ടി.എം.പ്രമോദ് ,രഞ്ചു ബിനൂപ്, സാബു ജി വർഗീസ് ,സി ആർ ഗീത, ദിവ്യാ കൃഷ്ണ, വി.ശ്രീജിത്ത്, ഷാജി കുര്യൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.