
കോന്നി : കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനം ജൂലായ് 17, 18 തീയതികളിൽ കോന്നിയിൽ നടക്കും. സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.എസ്.രാജേന്ദ്രൻ, പി.രാധാകൃഷണൻ, ഷീലാ വിജയ്, തങ്കമണി നാണപ്പൻ, സി.പി.എം ഏരിയാ സെക്രട്ടറി ശ്യാംലാൽ, ഫാ.ജിജി തോമസ് എന്നിവർ പ്രസംഗിച്ചു. കെ.യു.ജനീഷ് കുമാർ എം.എൽ.എ, കെ.പി.ഉദയഭാനു, പി.ജെ.അജയകുമാർ, ജിജോ മോഡി (രക്ഷാധികാരികൾ), ശ്യാംലാൽ (ചെയർമാൻ), ആർ.ഗോവിന്ദ്, എം.എസ്.ഗോപിനാഥൻ, മലയാലപ്പുഴ മോഹനൻ, സുമേഷ്, ജലജാ പ്രകാശ് (വൈസ് ചെയർമാന്മാർ), വർഗീസ് ബേബി (കൺവീനർ), കെ.പി.ശിവദാസ്, രാധാകൃഷ്ണൻ നായർ, ഫാ.ജി ജി തോമസ്, ചന്ദ്രവതി, തുളസീമണിയമ്മ, ഷീജാഭായി, വിജയൻ, സതീഷ് മലയാലപ്പുഴ (ജോയിന്റ് കൺവീനർമാർ), കെ.ആർ.ജയൻ (പബ്ളിസിറ്റി ചെയർമാൻ) ഷാഹീർ പ്രണവം (കൺവീനർ) എന്നിവരടങ്ങുന്ന 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു.