brothers

അടൂർ : നാടകകൃത്തും സംവിധായകനുമായിരുന്ന പ്രൊഫ.ജി.ശങ്കരപ്പിള്ളയുടെ ജന്മദിനത്തിൽ കൈതക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ജി.ശങ്കരപ്പിള്ള അനുസ്മരണവും പുസ്തകപരിചയവും സംഘടിപ്പിച്ചു. തോട്ടുവ ഗവൺമെന്റ് എൽ.പി സ്‌കൂളിലെ വാനമ്പാടി കൂട്ടം ഗ്രന്ഥശാല സന്ദർശിച്ച് പുസ്തകങ്ങൾ പരിചയപ്പെടുകയും അനുസ്മരണത്തിൽ പങ്കെടുക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് സൗജന്യ അംഗത്വവും നൽകി. സ്കൂൾ സീനിയർ അസിസ്റ്റന്റ് ലുബിന.എസ് അനുസ്‌മരണ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ നിഷ.കെ.ജെ, ദിവ്യശ്രീ.എസ്, സുബീഷ്, അനന്തു പ്രസാദ്, വിഷ്ണു, ചന്തു പ്രസാദ്, രഞ്ജിത്ത് എന്നിവർ സംസാരി​ച്ചു.