 
തുമ്പമൺ: തുമ്പമൺ എം.ജി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന തുമ്പമൺ പത്മനാഭൻ കുട്ടി ആശാൻ സാഹിത്യോത്സവവും പുസ്തകോത്സവവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷിബു കെ.ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഡോ. ഹരിലാൽ കൊള്ളപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ടി.വർഗീസ് , പ്രിൻസിപ്പൽ ഡോ. മാത്യു പി. ജോർജ്, ഹെഡ് മാസ്റ്റർ റോയി ജോൺ. സിനിയർ അസിസ്റ്റന്റ് ജെയ്‌സി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു . പ്രൊഫ.തുമ്പമൺ രവി പന്തളം കെ.പി അനുസ്മരണ പ്രഭാഷണം നടത്തി .