കടുമീൻചിറ: ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പ്‌ളസ് വൺ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്‌സ് ഉദ്ഘാടനം ചെയ്തു. നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് മുഖ്യാതിഥി ആയിരുന്നു. പി. ടി. എ പ്രസിഡന്റ് അദ്ധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ വാർഡ് മെമ്പർ സന്ധ്യ അനിൽ, പ്രിൻസിപ്പൽ, അദ്ധ്യാപകർ എന്നിവർ സംസാരിച്ചു.