
പത്തനംതിട്ട: ഖാദർ കമ്മിഷൻ റിപ്പോർട്ട് തള്ളിക്കളയുക, ഏകപക്ഷീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കുക, കുടിശികയായ മുഴുവൻ ആനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാസംസ്ഥാന വ്യാപക സമരപരിപാടികൾ സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി തീരുമാനിച്ചു. ജില്ലാ ചെയർമാൻ ഫിലിപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോ ഓർഡിനേറ്റർ അനിൽ എം ജോർജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ എസ്.പ്രേം, പി.ചാന്ദിനി, ഹബീബ് മദനി,ഫ്രെഡി ഉമ്മൻ, വി.ജി കിഷോർ എന്നിവർ പ്രസംഗിച്ചു. നാളെ നടക്കുന്ന നിയമസഭാ മാർച്ചിൽ ജില്ലയിൽ നിന്ന് 200 അദ്ധ്യാപകർ പങ്കെടുക്കും.