പത്തനംതിട്ട : കേരള സെൽഫ് ഫിനാൻഷ്യൽ കോളേജ് ആൻഡ് അൺ എയ്ഡഡ് സ്‌കൂൾ സ്റ്റാഫ് അസോസിയേഷന്റെ വാർഷിക സമ്മേളനം യൂണിയൻ പ്രസിഡന്റ് ബി.ബിജുകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് ജി.ഹരികുമാർ ചുട്ടിയിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭാരവാഹികളായി ബി.ബിജുകുമാർ (പ്രസിഡന്റ്), എൻ.വി.പ്രമോദ് (ജനറൽ സെക്രട്ടറി), ഷാജി (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.