ഏഴംകുളം: ഏഴംകുളം ഗ്രാമപഞ്ചായത്ത് വെള്ളപ്പാറമുരുപ്പ് വാർഡിലെ അനുഗ്രഹ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിളെ അനുമോദിക്കുകയും ബാലസഭ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. പൊതുയോഗം എ.ഡി.എസ് സെക്രട്ടറി മഞ്ചു. എൽ ഉദ്ഘാടനം ചെയ്തു. സിന്ധു.എൽ അദ്ധ്യക്ഷത വഹിച്ചു. വിജയലക്ഷമി,ശാന്തമ്മ ജെ.ടി, കുഞ്ഞിക്കുട്ടി, ഓമന, എന്നിവർ ആശംസകൾ അർപ്പിച്ചു.