തിരുവല്ല : മണിമലയാറ്റിൽ കാൽവഴുതിവീണ് ഒഴുക്കിൽപ്പെട്ട യുവാവിനു വേണ്ടിയുള്ള തzരച്ചിലിൽ ഇന്നലെയും മൃതദേഹം കണ്ടെത്താനായില്ല. ഇരവിപേരൂർ ഒന്നാം വാർഡ് പ്രിയമഹലിൽ സോമശേഖരൻ നായരുടെ മകൻ പ്രദീപ് എസ്. നായരെ (47) ആണ് ഞായറാഴ്ച ഉച്ചയ്ക്ക് 1.45ന് വള്ളംകുളം പൂവപ്പുഴ കടവിൽ കാണാതായത്. ബൈക്കിലെത്തിയ പ്രദീപ് മുഖം കഴുകാനിറങ്ങിയപ്പോൾ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. ഇന്ന് രാവിലെ മുതൽ തെരച്ചിൽ തുടരുമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. തിരുവല്ല പൊലീസും സ്ഥലത്തെത്തി.