 
തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 784-ാം ആഞ്ഞിലിത്താനം ശാഖയിൽ പോഷക സംഘടനകളുടെ തിരഞ്ഞെടുപ്പും പഠനോപകരണ വിതരണവും നടന്നു. എസ്.എൻ യൂത്ത്മൂവ്മെന്റ് രക്ഷാധികാരി ടി.ഡി സുനിൽകുമാറിന്റെ നേതൃത്വത്തിൽ ആദർശ് രാജേഷ് (പ്രസിഡന്റ്), ശ്രേയ ജയൻ (വൈസ് പ്രസിഡന്റ്), ആർച്ചാ മധുകുമാർ (സെക്രട്ടറി), ദേവൻ (ജോ.സെക്രട്ടറി), സൂരജ് അനിൽകുമാർ (യൂണിയൻ കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു. ബാലജന യോഗത്തിന്റെ രക്ഷാധികാരികളായ ഹേമലത ടീച്ചർ, ശാന്തമ്മ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സഞ്ജയ് ബൈജു (പ്രസിഡന്റ്), അനുജിത്ത് ഓമനക്കുട്ടൻ (സെക്രട്ടറി) എന്നിവരെയും കുമാരി സംഘത്തിന്റെ രക്ഷാധികാരി ആശാ ജയന്റെ നേതൃത്വത്തിൽ സഞ്ജന (പ്രസിഡന്റ്), അഭിനാ സുരേഷ് (വൈസ് പ്രസിഡന്റ്), അഞ്ജന ബൈജു (സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു. പെരുന്ന സന്തോഷ് ശാന്തി ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ശാഖാ പ്രസിഡന്റ് എം.പി ബിനുമോൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.കെ മോഹൻബാബു, സെക്രട്ടറി കെ.ശശിധരൻ, സി.ആർ വാസുദേവൻ, ടി.ഡി സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ എൽ.കെ.ജി മുതൽ ഡിഗ്രിതലം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.