കോന്നി: എസ്.എൻ.ഡി.പി യോഗം വനിതാസംഘം പത്തനംതിട്ട യൂണിയന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും 30 ന് രാവിലെ 10.30 ന് കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളിൽ നടക്കും. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യും. വനിതാസംഘം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ സി.എൻ.വിക്രമൻ, യൂണിയൻ കൗൺസിലർ പി.കെ. പ്രസന്നകുമാർ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി, സെക്രട്ടറി സരള പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ദിവ്യ എസ്.എസ്, ട്രഷറർ അഡ്വ. രജിത ഹരി എന്നിവർ സംസാരിക്കും.