pashu-

റാന്നി : പെരുനാട് പുതുക്കട പെരുമൺ കോളനിയുടെ അടിവാരത്ത് പശുക്കുട്ടിയെ കടുവ ആക്രമിച്ചു കൊലപ്പെടുത്തി. തി​ങ്കളാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. പശുവിനെ ആക്രമിക്കുന്ന ശബ്ദം കെട്ടാണ് തൊട്ടടുത്ത ലയത്തിൽ താമസിച്ചിരുന്ന ആളുകൾ ഓടിക്കൂടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കി​ലും ഇരുട്ടായിരുന്നതിനാൽ കൂടുതൽ പരിശോധന നടന്നില്ല. ആറു മാസം പ്രായമുള്ള പശുക്കുട്ടിയെയാണ് കൊന്നത്.

മഴയെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും മാറി​നി​ന്ന സമയം പശുവിന്റെ ജഡം കടുവ വലി​ച്ചി​ഴച്ച് കൊണ്ടുപോയി​. പശുക്കുട്ടിയെ വലിച്ചുകൊണ്ട് പോയ പാടുകളും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ 11 ഓടെ പ്രദേശത്ത് ആദ്യഘട്ടമായി രണ്ട് ക്യാമറകൾ സ്ഥാപിച്ചു.

പ്രദേശത്ത് മുഴുവൻ സമയ പെട്രോളിംഗ് നടത്തും.

കെ.മുഖേഷ് കുമാർ,

ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ.

വന്യജീവികൾ വീണ്ടും ജനവാസ മേഖലയിലിറങ്ങിയതോടെ പെരുനാട് നിവാസികൾ ഭീതിയിലാണ്. വളർത്തു മൃഗങ്ങളെ തുടർച്ചയായി കൊന്നുകൊണ്ടിരുന്ന കടുവ ചത്തതോടെ ആശ്വാസത്തിലായിരുന്ന ക്ഷീര കർഷകർ വീണ്ടും ആശങ്കയിലായി​. വനം വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.