1
മണിമലയാറ്റിലെ ജലനിരപ്പ് കഴിഞ്ഞ ദിവസത്തെക്കാൾ ഉയർന്ന നിലയിൽ.

മല്ലപ്പള്ളി: രണ്ട് ദിവമായി ഇടവിട്ട് പെയ്യുന്ന മഴയിൽ മണിമലയാറ്റിലെ ജലനിരപ്പുയർന്നു. നാല് അടിയോളം ഉയരത്തിലാണ് ജലനിരപ്പ് ഉയർന്നത്. രണ്ട് ദിവസം മുൻപ് വരെ മല്ലപ്പള്ളി പാലത്തിന് സമീപത്തെ തിരുമാലിട ക്ഷേത്രത്തിന് മുൻ ഭാഗത്തെ മണൽത്തിട്ട കാണാമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവങ്ങളിലായി പെയ്ത മഴയിൽ ഇവ പൂർണ്ണമായി മുങ്ങിയ നിലയിലാണ്. കിഴക്കൻ മേഖലകളിൽ മഴ തുടർന്നാൽ ഇനിയും ജലനിരപ്പ് ഉയരാം. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന മഴ തീരദേശവാസികളെ ആശങ്കയിലാക്കുന്നു. പ്രളയ ദുരന്തത്തിന്റെ ഭീതി ഒഴിയാത്തതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുമോയെന്ന ആശങ്കയും പ്രദേശവാസികൾക്കിടയിലുണ്ട്.