bus-
മുറിഞ്ഞകല്ലിൽ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച കെഎസ്ആർടിസി ബസ്

കോന്നി: കെ.എസ്ആർ.ടി.സി ബസ് നിയന്ത്രണം നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിലെ മുറിഞ്ഞകൽ ജംഗ്ഷനിൽ ഇന്നലെ വൈകിട്ട് നാലിനായിരുന്നു അപകടം. പുനലൂരിൽ നിന്ന് പത്തനംതിട്ടയ്ക്ക് വരെയായിരുന്ന കെ.എസ്ആർ.ടി.സി സ്വിഫ്റ്റ് ബസാണ് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചത്. ബസിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാരെ നിസാര പരിക്കുകളോട് പത്തനാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.