pension

അടൂർ : കടമ്പനാട് ഗ്രാമപഞ്ചായത്തിൽ നിന്ന് വിവിധ സാമൂഹ്യ സുരക്ഷാപെൻഷൻ അനുവദിക്കപ്പെട്ടതും ഇതുവരെ മസ്റ്ററിംഗ് നടത്താത്തതും ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുമായ ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങളിലൂടെ ആഗസ്റ്റ് 24 ന് മുമ്പായി​ ബയോമെട്രിക്ക് മസ്റ്ററിംഗ് നടത്തണം. മസ്റ്ററിംഗ് പരാജയപ്പെടുന്ന ഗുണഭോക്താക്കൾ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർറ്റിഫിക്കറ്റ് ഹാജരാക്കണം. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ , കിടപ്പുരോഗികൾ, വയോജനങ്ങൾ തുടങ്ങിയവർക്ക് അക്ഷയകേന്ദ്രങ്ങളിൽ അറിയിച്ചാൽ വീടുകളിലെത്തി മസ്റ്ററിംഗ് നടത്തും. സർവീസ് ചാർജ് ഗുണഭോക്താക്കൾ നൽകണം.