scs
തിരുവല്ല എസ്.സി.സെമിനാരി ഹയർസെക്കണ്ടറി സ്ക്കൂളിലെ 'പ്രവേശിക 2024 ' ഡോ.യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു.

തിരുവല്ല: തിരുവല്ല എസ്.സി.സെമിനാരി ഹയർസെക്കൻഡറി സ്ക്കൂളിലെ 'പ്രവേശിക 2024 ' ഡോ.യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഡോ.പ്രകാശ് പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് മുഖ്യസന്ദേശം നൽകി. മാർത്തോമ്മ സഭ സെക്രട്ടറി റവ.എബി ടി.മാമ്മൻ, കോർപ്പറേറ്റ് മാനേജർ കുരുവിള മാത്യു, ഏ.വി.ജോർജ്, പ്രിൻസിപ്പൽ ജോൺ കെ.തോമസ്, ഹെഡ്മിസ്ട്രസ് റെനി വർഗീസ്, സ്റ്റാഫ് സെക്രട്ടറി സെൻമോൻ വി.ഫിലിപ്പ്, മേരി മത്തായി, നിമ്മി തോമസ്, പ്രീത എസ്.ഫിലിപ്പ്, ബിന്ദു മേരി തോമസ് എന്നിവർ പ്രസംഗിച്ചു. നിയമബോധന സെമിനാർ, വ്യക്തിത്വ വികസന ശിൽപ്പശാല എന്നിവയും നടക്കും.