
പത്തനംതിട്ട : വെള്ളനാട് മിത്രനികെതൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഇൻഡോനേഷ്യൻ അയോദ്ധനകലയായ പെൻകാക്ക് സിലാറ്റ് സംസ്ഥാനചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട സെക്കൻഡ് റണ്ണറപ്പായി. വിവിധ ജില്ലകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ പാലക്കാട് ജില്ലയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പും കോട്ടയം ജില്ലാ ഫസ്റ്റ് റണ്ണറപ്പുമായി. എം.ജി.ദിലീപിന്റെ നേതൃത്വത്തിലുള്ള പത്തനംതിട്ട ജില്ലാ പെൻകാക്ക് സിലാറ്റ് ടീം 9 സ്വർണ്ണവും 14 വെള്ളിയും 5 ഒാടും നേടിയാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ നേട്ടം കൊയ്തത്.