daily

പത്തനംതിട്ട : നഗരസഭാ ലൈബ്രറിയിലെ വായന പക്ഷാചരണവും വനിതാവേദി ബാലവേദി എന്നിവയുടെ ഉദ്ഘാടനവും നഗരസഭ ചെയർമാൻ അഡ്വ ടി.സക്കീർ ഹുസൈൻ നിർവ്വഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പ്രൊഫ.ടി.കെ.ജി നായർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ ശോഭ കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. സുനിൽ മാലൂർ മുഖ്യാതിഥിയായി. നഗരസഭാ പ്രതിപക്ഷ നേതാവ് എ. ജാസിംകുട്ടി, ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ്, ചലച്ചിത്ര പിന്നണിഗായകൻ ഉന്മേഷ് പൂങ്കാവ്, എഴുത്തുകാരി ആതിര ചന്ദ്രൻ, കവി സുരേഷ് ഗംഗാധരൻ, ലൈബ്രറി പ്രതിനിധി കാശിനാഥൻ,ലൈബ്രേറിയൻ ലേഖ സി എന്നിവർ പങ്കെടുത്തു.