പന്തളം: പന്തളം എമിനൻസ് പബ്‌ളിക് സ്‌കൂളിൽ എന്റെ കൗമുദി പദ്ധതി തുടങ്ങി. കുളനട പുന്തല സൺറൈസ് ഹോസ്പിറ്റലാണ് പത്രം സ്പോൺസർ ചെയ്തത്. ഹോസ്പിറ്റൽ സി. ഇ. ഒ. പ്രകാശ് മാത്യൂ, സ്‌കൂൾ പ്രിൻസിപ്പൽ ഡോ.അന്നമ്മ മാത്യൂവിന് കേരളകൗമുദി പത്രം നൽകി ഉദ്ഘാടനംചെയ്തു. ദീപക് നായർ ( മാനേജർ ഹെൽത്ത് കെയർ പ്രോമോഷൻസ്, സൺ റൈസ് ഹോസ്പിറ്റൽ), അനിൽകുമാർ (കേരള കൗമുദി സർക്കുലേഷൻ മാനേജർ), സി.കെ. രാജേന്ദ്രപ്രസാദ് (കേരള കൗമുദി സെയിൽസ് എക്‌സിക്യൂട്ടിവ്), അദ്ധ്യാപിക ശ്രീജ ഒ. എസ്. . വിന്നി ചന്ദ്രശേഖർ (വൈസ് പ്രിൻസിപ്പൽ), ശ്രീലേഖ , മീനമോഹൻ, ബിന്ദു രഘുകുമാർ, റീഷ ചന്ദ്രൻ എന്നിവർ പങ്കെടുത്തു