പുതുശേരിമല: പുതുശേരി മല ഗവ.യുപിഎസിൽ എന്റെ കൗമുദി പദ്ധതി തുടങ്ങി. പുതുശേരിമല മഹാത്മ പബ്ലിക് ലൈബ്രറിയും കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്ത് പുതുശേരിമല യൂണിറ്റും ചേർന്നാണ് പത്രം സ്‌പേൺസർ ചെയ്തത്.
പി.റ്റി.എ പ്രസിഡന്റ് എം. സജിനി അദ്ധ്യക്ഷത വഹിച്ചു. പുതുശേരിമല മഹാത്മ പബ്ലിക് ലൈബ്രറി പ്രസിഡന്റ് സി. എൻ ഗോപാലകൃഷ്ണൻ നായരും കേരള ശാസ്ത്ര സാഹിത്യ പരിക്ഷത്ത് റാന്നി മേഖല സെക്രട്ടറി കെ. എൻ. അജുരാജും ചേർന്ന് പ്രധാന അദ്ധ്യാപിക ഷീജക്ക് പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളകൗമുദി സർക്കുലേഷൻ മാനേജർ എസ്.അനിൽകുമാർ പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ സുധാകുമാരി, ലൈബ്രറി സെക്രട്ടറി കെ.വി റെജി, മുൻ എച്ച് എം കെ വി സജിമോൻ. കേരള കൗമുദി അസിസ്റ്റന്റ് സർക്കുലേഷൻ മാനേജർ ദീപക്, കേരള കൗമുദി പുതുശേരിമല ഏജന്റ് സജികുമാർ എന്നിവർ സംസാരിച്ചു.
പ്രധാന അദ്ധ്യാപിക ഷീജ സ്വാഗതവും അദ്ധ്യാപിക മഞ്ജു നന്ദിയും പറഞ്ഞു