
മല്ലപ്പള്ളി: ആനിക്കാട് സെന്റ് മേരീസ് ഹൈസ്കൂളിലെ വിമുക്തി, റെഡ്ക്രോസ്, നല്ല പാഠം ക്ലബുകളുടെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ലഹരി വിരുദ്ധ സന്ദേശം, പ്രതിജ്ഞ,ഫ്ലാഫ് മോബ് എന്നിവ സംഘടിപ്പിച്ചു. മല്ലപ്പള്ളി ഗ്രാമപഞ്ചായത്തംഗം വിദ്യാമോൾ യോഗം ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫിസർ ഗീതു ലഹരിവിരുദ്ധ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ ബിനുമോൻ, വിവിധ ക്ലബ് കോഡിനേഷൻ അംഗങ്ങളായ പ്രമോദ്, മാത്യൂസ്,ആശ, ഷേർലി എന്നിവരും അദ്ധ്യാപകരും പ്രസംഗിച്ചു. തുടർന്ന് ടൗണിൽ ഫ്ലാഷ് മോബ് പരിപാടിയും നടത്തി