g

കോന്നി: സാമൂഹിക സുരക്ഷാ പെൻഷൻ എല്ലാ മാസവും വിതരണം ചെയ്യാൻ തീരുമാനിച്ച സംസ്ഥാന സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കെഎസ്കെടിയു കോന്നിയിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ പ്രസിഡന്റ് പി എസ് കൃഷ്ണകുമാർ , സംസ്ഥാന കമ്മിറ്റി അംഗം ഷീലാ വിജയ്,ഏരിയ സെക്രട്ടറി വർഗീസ് ബേബി, ജില്ലാ കമ്മിറ്റി അംഗം ഡി ചന്ദ്രവതി, മ എം കെ വിജയൻ എന്നിവർ സംസാരിച്ചു.