
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ ഗാന്ധിഭവൻ ദേവാലയത്തിലെ ഗോശാലയുടെ സമർപ്പണം തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് ഭട്ടതിരി നിർവഹിച്ചു. പുലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.ശ്രീകുമാർ, ഓയിൽപാം ഇൻഡ്യ മുൻ ചെയർമാൻ അഡ്വ.വി.ബി.ബിനു, ഗാന്ധിഭവൻ ദേവാലയം ഉപദേശക സമിതി ചെയർമാൻ മുരളീധരൻ തഴക്കര, രക്ഷാധികാരി ഡോ.പി.കെ.ജനാർദ്ദനക്കുറുപ്പ്, ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗ, കല്ലാർ മദനൻ എന്നിവർ പങ്കെടുത്തു. ഗാന്ധിഭവൻ ദേവാലയം ഡയറക്ടർ ഗംഗാധരൻ ശ്രീഗംഗ അമ്മയുടെ ഓർമ്മയ്ക്കായിട്ടാണ് ഗോശാലയുടെയും നാടൻ പശുക്കളുടെയും സമർപ്പണം നടത്തിയത്. ഗാന്ധിഭവൻ ദേവാലയ കുടുംബത്തിലെ മാതാപിതാക്കൾ സാക്ഷ്യംവഹിച്ചു.