അടൂർ: നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ആളുകൾക്കു നേരെ തെരുവുനായയുടെ ആക്രമണം. പന്നിവിഴയിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റു. മന്നത്തു വിളയിൽ രാജേന്ദ്രൻ, ബിജി ഭവനിൽ അനിൽ, ശോഭ,രാജി ഭവനിൽ ആദിത്യ രാജ് എന്നിവർ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റതായി കൗൺസിലർ അപ്സര സനൽ പറഞ്ഞു. അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. മുൻ കൗൺസിലർ സനലിനെ നായ അക്രമിക്കാൻ ശ്രമിച്ചു.