kumbanadu-ups

കുമ്പനാട് : ഗവ.യു.പി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ചുവരെഴുത്ത് കോയിപ്രം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ റോസ പി.എം ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകൻ കെ.എ.തൻസീർ അദ്ധ്യക്ഷത വഹിച്ചു. കോയിപ്രം പൊലീസ് സ്റ്റേഷൻ സിവിൽ പൊലീസ് ഓഫീസർ വി.പി.പരശുറാം ലഹരിവിരുദ്ധ സന്ദേശം നൽകി. അദ്ധ്യാപക പരിശീലക ജിംഷ ഷാജി, സീനിയർ അസിസ്റ്റന്റ് സിന്ധു എബ്രഹാം, മിഷ.എം എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, ലഹരിവിരുദ്ധ റാലി എന്നിവ നടത്തി.