
പത്തനംതിട്ട : സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ പുതിയ ഒാഫീസ് മന്ദിരം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ, ട്രഷറർ അഡ്വ.ആർ.സനൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ജെ.അജയകുമാർ, കെ.സി.രാജഗോപാൽ, പി.ആർ.പ്രസാദ്, മലയാലപ്പുഴ മോഹനൻ, ബൈജു ഓമല്ലൂർ, എം.ബി പ്രഭാവതി, രാജു എബ്രഹാം എന്നിവർ പ്രസംഗിച്ചു. പത്തനംതിട്ട മേലെവെട്ടിപ്പുറം ജംഗ്ഷനിൽ കൊല്ലന്റെത്ത് ആർക്കേഡിൽ ഒന്നാംനിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.