
പത്തനാപുരം : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഡിവൈൻ ലാ കോളേജിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി. സിവിൽ എക്‌സൈസ് ഓഫീസർ അരുൺ കുമാർ.എസ്.എസ് ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ഡോക്ടർ ബിനു ലഹരി വിരുദ്ധ സന്ദേശം നൽകി. കോളേജ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പത്തനാപുരത്തും പരിസരപ്രദേശങ്ങളിലും ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിന്റെ ഭാഗമായി ഫ്ളാഷ് മോബ് നടത്തി. അക്കാഡമിക് ഡയറക്ടർ ഡോക്ടർ കെ.വത്സലാമ്മ, വൈസ് പ്രിൻസിപ്പൽ ഡോക്ടർ സുശാന്ത് ചന്ദ്രൻ, കോളേജ് ഡയറക്ടർമാരായ ഷൈൻ ഡാനിയൽ, ടോണി കുര്യൻ എന്നിവർ നേതൃത്വം നൽകി.