മല്ലപ്പള്ളി: ജോയിന്റ് കൗൺസിൽ മല്ലപ്പള്ളി മേഖലാ സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ പി.എസ് മനോജ് കുമാർ സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി സുനിൽ എം.ആർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ആർ മനോജ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി മഹേഷ്.ബി എന്നിവർ സംസാരിച്ചു. മല്ലപ്പള്ളി മേഖലാ പ്രസിഡന്റ് സിയാദ് പി.എസ് അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി സിയാദ് പി.എസ് (സെക്രട്ടറി ) അഷറഫ് എ.എസ് (പ്രസിഡന്റ്)എന്നിവരെ തിരഞ്ഞെടുത്തു.