പന്തളം : പന്തളം നഗരസഭയിൽ കെട്ടിട നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ചിലർ നടത്തുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് നഗരസഭ ചെയർപേഴ്‌സണൽ സുശീല സന്തോഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പന്തളം ഗ്രാമപഞ്ചായത്തായിരിക്കെ 2013 ലും നഗരസഭയായിരിക്കെ 2016ലും നടക്കേണ്ടിയിരുന്ന വസ്തു നികുതി പരിഷ്‌കാരമാണ് ഇപ്പോൾ നടപ്പിലാക്കിയത്. ഇതിന്റെ താരിഫുകൾ നിശ്ചയിച്ചതിൽ ഇപ്പോഴത്തെ ഭരണസമിതിക്ക് യാതൊരു ബന്ധവും ഇല്ലെന്നും ചെയർപേഴ്‌സൺ പറഞ്ഞു. 2011ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പരിഷ്‌കരിച്ചത്. ഓൺലൈനാക്കിയപ്പോൾ പന്തളത്തെ മാത്രം ബന്ധപ്പെട്ടവരുടെ വീഴ്ച മൂലം പരിഷ്‌കരണം നടന്നില്ല. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട് .വസ്തു നികുതി പരിഷ്‌കരണം നടത്തുമ്പോൾ കെട്ടിടങ്ങൾക്ക് ഘടനാപരമായി മാറ്റം ഉണ്ടെങ്കിൽ വാസഗ്രഹങ്ങൾക്ക് 60 ശതമാനവും വാണിജ്യ കെട്ടിടങ്ങൾക്ക്100 ശതമാനവും പരമാവധി വർദ്ധനവ് വരുത്താമെന്ന് സർക്കാർ ഉത്തരവുണ്ട്. സർക്കാരിന്റെ സോഫ്ട് വെയറായ സഞ്ചയ എന്ന സംവിധാനത്തിലൂടെയാണ് നടപ്പിലാക്കുന്നത്. ഇതിൽ കൗൺസിൽ മാർക്ക് ബന്ധമില്ല.

ഡെപ്യൂട്ടി ചെയർപേഴ്‌സൺ യു. രമ്യ, മരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി, ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണൽമാരായ കെ.സീന, രാധാ വിജയകുമാർ, എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു