
അടൂർ : കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം പള്ളിക്കൽ പി.യു.എം.വി.എച്ച്.എസ് സ്‌കൂളിലെ വിമുക്തി ക്ലബ്ബിന്റെയും നാഷണൽ സർവീസ് സ്കീമിന്റെയും സഹകരണത്തോടെ ലഹരിവിരുദ്ധ സദസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സി എസ് സനൽ കുമാർ ഉദ്ഘാടനം ചെയ്തു. ആന്റിഡ്രഗ് കൗൺസിലർ ഡോ.ബിന്ദു.കെ.കെ ലഹരിവിരുദ്ധ ക്ലാസ് നയിച്ചു. പി.ടി.എ പ്രസിഡന്റ് വി.പ്രകാശ് ബാബു, വിമുക്തി കോഓർഡിനേറ്റർ അജയകൃഷ്ണൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മഞ്ജുഷ, ബ്രദേഴ്‌സ് വനിതാവേദി ഭാരവാഹികളായ ചിന്നുവിജയൻ, ജയശ്രീ, അദ്ധ്യാപകരായ സുനീഷ്, ഷാജഹാൻ എന്നിവർ സംസാരിച്ചു.