kerala-kaumudi

പത്തനംതിട്ട: കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ഇന്നു മുതൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങും. പ്രവേശന കർമ്മം ഇന്ന് രാവിലെ 10നും 10.30നും ഇടയിൽ കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി നിർവഹിക്കും. ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവിയും പങ്കെടുക്കും. യൂണിറ്റ് ചീഫ് ബി.എൽ അഭിലാഷ് അദ്ധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. പത്തനംതിട്ട സെന്റ്പീറ്റേഴ്സ് ജംഗ്ഷൻ - വെട്ടിപ്രം റോഡിന് ഇടതുവശം നന്നുവക്കാട് നോർത്ത് വൈ.എം.സി.എ റോഡരികിലാണ് യൂണിറ്റ്.