d

ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിന്റെ വായനവാരാഘോഷം സമാപിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗം, കവി ജി.നിശീകാന്ത് ഉദ്ഘാടനം ചെയ്തു. മാന്നാർ ഗവ. വെൽഫയർ യു പി എസ് പ്രധാനാദ്ധ്യാപിക കെ.ഉമാറാണി വായനദിന സന്ദേശം നൽകി. ഭാഷാപഠനകേന്ദ്രം ഉപാദ്ധ്യക്ഷൻ എൻ.ജി.മുരളീധരക്കുറുപ്പ് അദ്ധ്യക്ഷതവഹിച്ചു. എഴുത്തുകാരൻ മനു പാണ്ടനാട് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ, സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, പ്രധാനാദ്ധ്യാപിക സൂസൻ കെ.ജോർജ്, സ്കൂൾ സീനിയർ അസിസ്റ്റന്റ് മഞ്ജു എ.എം എന്നിവർ പ്രസംഗിച്ചു.