പുല്ലാട് : കോയിപ്രം പഞ്ചായത്തിലെ കടപ്രയിൽ പ്രവർത്തിക്കുന്ന ബിറ്റുമിൻ പ്ലാന്റ് പൂർണമായി അടച്ചുപൂട്ടണമെന്ന് എസ് യു സി ഐ കമ്മ്യൂണിസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്തെ ജനങ്ങളാകെ അതിരൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നു എന്ന് ആരോഗ്യവകുപ്പ് കണ്ടെത്തുകയും പ്ലാന്റ് പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് പട്ടികജാതി ഗോത്രവർഗ കമ്മിഷൻ ഉത്തരവിടുകയും ചെയ്തതാണ്. ജില്ലാ സെക്രട്ടറി ബിനു ബേബി അദ്ധ്യക്ഷത വഹിച്ചു. എസ്. രാധാമണി, കെ.ജി അനിൽകുമാർ, ലക്ഷ്മി ആർ. ശേഖർ, വി.ഡി സന്തോഷ്, രതീഷ് രാമകൃഷ്ണൻ, ശരണ്യ രാജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.