1
കോട്ടാങ്ങൽ പഞ്ചായത്തിലെ ചൂരംകുറ്റിക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ കുറുനരിയുടെ മൃതദേഹം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനായി ചാക്കിൽ കയറ്റുന്നു.

മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്തിലെ 11-ാം വാർഡിലെ കല്ലംമാക്കൽ-മടത്തും മുറി റോഡിൽ ചുരംകുറ്റിയ്ക്ക് സമീപം വീണ്ടും ചത്ത നിലയിൽ കുറുക്കന്റെ ജ‌ഡം കണ്ടെത്തി. ഇന്നലെ വെളുപ്പിന് 6നാണ്കുറുക്കന്റെജ‌ഡം കണ്ടത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എസ്എ.ഫ്ഒ ഓഫീസർ വിനയൻ.വി,ബിറ്റ് ഓഫീസർമാരായ അജ്മൽ.എസ്, വിദ്യാകുമാരി.ആർ എന്നിവരും പഞ്ചായത്തംഗം അമ്മിണി രാജപ്പനും സ്ഥലത്ത് എത്തി. വിദഗ്ദ പരിശോധനയ്ക്കായി തിരുവനന്തപുരം ആനിമൽ ഡിസീസ് സെന്ററിലേക്ക് കുറുക്കന്റെ ജഡം ഫോറസ്റ്റ് ഉദ്യോഗസ്ഥർ കൈമാറി.