
പത്തനംതിട്ട : ക്ഷീരവികസന വകുപ്പിന്റെ 2024-25 സാമ്പത്തിക വർഷത്തെ വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. ക്ഷീരവികസന വകുപ്പിന്റെ www.ksheerasree.kerala.gov.in എന്നപോർട്ടൽ മുഖേന രജിസ്റ്റർ ചെയ്ത് ജൂലായ് 20 വരെ അപേക്ഷകൾ സമർപ്പിക്കാം.
പുൽകൃഷി വികസനം, എം.എസ്.ഡി.പി പദ്ധതി, ഡയറി ഫാം ഹൈജീൻ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയവയിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.
20 സെന്റിന് മുകളിലുള്ള പുൽകൃഷി, തരിശുഭൂമിയിലുള്ള പുൽകൃഷി, ചോളക്കൃഷി,നേപ്പിയർ പുല്ലും മുരിങ്ങയും ഉൾപ്പെടുന്നകോളാർമോഡൽ പുൽകൃഷി എന്നീ പദ്ധതികളും പുൽകൃഷിക്ക്‌വേണ്ടിയിട്ടുള്ള യന്ത്രവൽക്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഉൾപ്പെടുന്നതാണ് പുൽകൃഷി വികസന പദ്ധതി .ഫോൺ : 0468 2223711.