മല്ലപ്പള്ളി: ശക്തമായ കാറ്റിൽ ആനിക്കാട് പഞ്ചായത്തിലെ തേലമണ്ണിൽ പടിയിൽ തേക്കുമരം റോഡിന് കുറുകെ കടപുഴകി വീണു. ഇതേ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗത തടസവും വൈദ്യുതിയും മുടങ്ങി. പ്രദേശവാസികളുടെ സഹായത്തോടെ കെ.എസ്ഇ.ബി അധികൃതർ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റി വൈദ്യുതി പുന:സ്ഥാപിച്ചതോടെ ഗതാഗതം പുനസ്ഥാപിച്ചു.