arun

അടൂർ : ഒഴിവുകൾ നികത്താതെ വൈദ്യുതി ബോർഡ് കാണിക്കുന്ന അനങ്ങാപ്പാറ നയം കേരളത്തിലെ യുവാക്കളോടും വൈദ്യുതി ഉപഭോക്താക്കളോടും ചെയ്യുന്ന കൊടുംചതിയാണെന്ന് എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം അരുൺ കെ.എസ് മണ്ണടി പറഞ്ഞു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ അടൂർ ഡിവിഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. ഡിവിഷൻ പ്രസിഡന്റ് ഹരികുട്ടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറിയേറ്റ് മെമ്പർ ഡി.മനോജ് ദത്ത് ജില്ലാ പ്രസിഡന്റ് രാജേഷ്.പി ,ജില്ലാ സെക്രട്ടറി ടി.ജെ.ബാബുരാജ് , എം.പി.മോഹനൻ , രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.