
കാരയ്ക്കാട്: മുളക്കുഴ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം പ്രമോദ് കാരയ്ക്കാട് നടത്തിയ ലഹരി വിരുദ്ധ സൈക്കിൾ യാത്ര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബൈജു ഉദ്ഘാടനം ചെയ്തു. കാരയ്ക്കാട് ഗവ.എൽ.പി സ്കൂൾ പ്രധാന അദ്ധ്യാപിക ബിനി.പി അദ്ധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതിയംഗങ്ങളായ ചന്ദ്രശേഖരൻ നായർ, അനിൽ കുമാർ, അരവിന്ദ്, എസ്.എൻ.ഡി എൽ.പി സ്‌കൂൾ പ്രധാനാദ്ധ്യാപിക ശ്രീഭ എസ്.ആർ, പി.ടി.എ പ്രസിഡന്റ് സുധാദേവി, അദ്ധ്യാപകരായ ബിന്ദു എൻ.കെ, സൗമ്യ.എസ്, അജീഷ് കുമാർ, വീണ എ.പി നായർ, സരസ്വതി, അച്ചു, ശ്രീക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.