തിരുവല്ല : ഡോ.എം.എം.തോമസ് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓതറ എ.എം.എം ഹൈസ്‌കൂളിൽ ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം രാജൻ വർഗീസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്‌മാസ്റ്റർ കെ. ഷാജി മാത്യു അദ്ധ്യക്ഷത വഹിച്ചു. റവ. രാജു പി. ജോർജ് മുഖ്യപ്രഭാഷണം നടത്തി. ടി.എം. സത്യൻ, ആനി പി. തോമസ്, സിനി എം. മാത്യു, എന്നിവർ പ്രസംഗിച്ചു.