
വെച്ചൂച്ചിറ : ചേത്തക്കൽ വില്ലേജിലെ ഡിജിറ്റൽ റീസർവേ പൂർത്തിയായിട്ടുള്ള ഭൂ ഉടമകൾക്ക് വെച്ചൂച്ചിറ കൂത്താട്ടുകുളം എ.സി കമ്യൂണിറ്റി ഹാളിൽ ആരംഭിച്ച ക്യാമ്പിൽ രേഖകൾ പരിശോധിക്കാനും പിഴവുകൾ പരിഹരിക്കുന്നതിനും അവസരമുണ്ട്. ജൂലൈ 31 വരെ പ്രവർത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ രേഖകൾ പരിശോധിക്കാം. കരം അടച്ച രസിത്, പട്ടയം, ആധാരം,അവകാശ രേഖകൾ എന്നിവ കൊണ്ടുവരണം. കൈവശാതിർത്തികൾക്ക് അനുസരിച്ചാണ് രേഖകൾ തയ്യാറാക്കിയിട്ടുള്ളത്. ഡിജിറ്റൽ രേഖ പ്രദർശന ക്യാമ്പ് വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ജയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അദ്ധ്യക്ഷത വഹിച്ചു.