പത്തനംതിട്ട : പത്തനംതിട്ട നഗരസഭയോടൊപ്പം റാന്നി ഫോറസ്റ്റ് ഡിവിഷൻ, ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന ഗ്രീൻ പനോരമ പരിസ്ഥിതി ചലച്ചിത്ര മേള ഇന്നും നാളെയും നഗരസഭാ ടൗൺഹാളിൽ നടക്കും. ഇന്ന് രാവിലെ 10ന് നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈൻ മേള ഉദ്ഘാടനം ചെയ്യും. റാന്നി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ പി.കെ ജയകുമാർ ശർമ മുഖ്യാതിഥിയാകും. ലൂമിയർ ലീഗ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ജി.വിശാഖൻ അദ്ധ്യക്ഷത വഹിക്കും. ദ എലിഫന്റ് വിസ്‌പേഴ്‌സ്, ബെൽ ആൻഡ് സെബാസ്റ്റ്യൻ, ഹാതി ബന്ധു, എ ബോണ്ട് വിത്ത് വൈൽഡ്, ദ ബിയർ തുടങ്ങിയ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഓരോ ചിത്രത്തിന്റെയും പ്രദർശനത്തിനുശേഷം സംവാദം നടക്കും. പ്രവേശനം സൗജന്യമാണ്.
പത്തനംതിട്ട ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിന് ആലോചനയുണ്ടെന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.