1

മല്ലപ്പള്ളി : തുരുത്തിക്കാട് ബി.എ.എം കോളേജിൽ നടന്ന പ്രൊഫ.ഡോ.കെ.എൻ.ജോർജ് ജന്മശതാബ്ദി സമ്മേളനം യു.എൻ.ഡി.പി മുൻ ഡയറക്ടർ ജോൺ സാമുവേൽ ഉദ്ഘാടനം ചെയ്തു. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.അനീഷ് കുമാർ ജി.എസ്, കെ.എൻ.ജോർജ് ഫൗണ്ടേഷൻ പ്രസിഡന്റ് എബ്രഹാം സഖറിയ, വേൾഡ് വിഷൻ മുൻ ഡയറക്ടർ അഡ്വ.റെനി കെ.ജേക്കബ്, ബി.എ.എം ട്രസ്റ്റ് അസോസിയേഷൻ സി.ഇ.ഒ. എബ്രഹാം ജെ.ജോർജ്, അജിത് നൈനാൻ ജോർജ്, പ്രൊഫ.വർഗീസ് മാത്യു എന്നിവർ പ്രസംഗിച്ചു.