
പത്തനംതിട്ട : കേരളാ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് ബി.എം.എസ് ജില്ലാ ജനറൽ ബോഡി സംസ്ഥാന പ്രസിഡന്റ് ജി.കെ.അജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.കെ.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അജയകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൽ.യമുനാദേവി, സംസ്ഥാന സെക്രട്ടറി ടി.അശോക് കുമാർ, സംസ്ഥാന സമിതി അംഗങ്ങളായ പി.ബിനീഷ്, സിമി എസ്.നായർ, എ.കെ പ്രമോദ്, ജി. മനോജ്, ആർ.വിനോദ്കുമാർ എന്നിവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കാനും ജീവനക്കാരുടെ ശമ്പളവും പെൻഷനും യഥാസമയം നൽകാനും സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.