sister-justin
സിസ്റ്റർ ജസ്റ്റിൻ

തിരുവല്ല : തിരുമൂലപുരം ബഥനി മഠാംഗമായ സിസ്റ്റർ ജസ്റ്റിൻ എസ്.ഐ.സി (87) നിര്യാതയായി. സംസ്കാരം നാളെ 3ന് തിരുമൂലപുരം മഠം ചാപ്പലിൽ. പരേതരായ നെടുംകുന്നം തോണിപ്പാറക്കൽ വർക്കി - മറിയാമ്മ ദമ്പതികളുടെ മകളാണ്. കുന്നംകുളം, മണർകാട്, മാലം, അഞ്ചൽപ്പെട്ടി, ചെങ്ങരൂർ, ചക്കുപള്ളം, ചെറുകുളഞ്ഞി, കടമാൻകുളം എന്നീ സ്കൂളുകളിൽ അദ്ധ്യാപികയായും മഠങ്ങളിൽ അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ : പരേതയായ അന്നമ്മ ആലുങ്കൽ നെടുമണ്ണി, ഏലിയാമ്മ അണിയറ ചമ്പക്കര, പരേതനായ ഇ.വി.വർഗീസ്, മറിയാമ്മ മടുക്കയിൽ പുന്നത്തറ, എ.വി.തോമസ് തിരുവമ്പാടി, റോസമ്മ പാറേമാക്കൽ ആനിക്കാട്, ബ്രദർ സേവിയർ തോണിപ്പാറ സെന്റ്. പാട്രിക് സ്കൂൾ, മാനന്തവാടി, കത്രീന കൊല്ലകര ചമ്പക്കര, ക്ലാരമ്മ കണിയാംകുന്നേൽ അയർക്കുന്നം.