
കൊടുമൺ: ഏഴംകുളം - കൈപ്പട്ടൂർ റോഡിൽ കൊടുമണ്ണിൽ തർക്കം ഉണ്ടായ ഭാഗത്തെ ഓട നിർമ്മാണവും റോഡ് പണിയും വേഗം പൂർത്തിയാക്കണമെന്ന് ഡി.വൈ.എഫ്.ഐ കൊടുമൺ ഏരിയ പ്രസിഡന്റ് സോബി ബാലൻ ആവശ്യപ്പെട്ടു. റോഡ് പണി കോൺഗ്രസ് തടസപ്പെടുത്തുന്നതായി ആരോപിച്ച് നടത്തിയ മാർച്ചും പ്രതിഷേധ യോഗവും സോബി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കൊടുമൺ ഏരിയ സെക്രട്ടറി പ്രിൻസ്, സൂരജ്,സിബി,അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.