photo

തിരുവല്ല : എം.ജി.എൻ.ആർ.ഇ.ജി.എസ് വർക്കേഴ്‌സ് കോൺഗ്രസ് തിരുവല്ല ബ്ലോക്ക് നേതൃയോഗം ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ.രാജേഷ് ചാത്തങ്കരി, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വിശാഖ് വെൺപാല, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ,കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ടുമാരായ ക്രിസ്റ്റഫർ ഫിലിപ്പ്, പോൾ തോമസ്, ബിനു കുര്യൻ,അജി മഞ്ഞാടി, ശ്രീകാന്ത് ജി, തമ്പി കണ്ണാങ്കുഴി, ഷാജി കലുങ്കൽ,എ.ജി.ജയദേവൻ, ടോണി ഇട്ടി എന്നിവർ പ്രസംഗിച്ചു.