
പത്തനംതിട്ട : തൊഴിലാളി ക്ഷേമനിധി ബിൽ തള്ളിയതിൽ പ്രതിഷേധിച്ച് ലൈറ്റ് ആൻഡ് സൗണ്ട് പ്രവർത്തകർ കളക്ടറേറ്റ് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് മനോജ് വലിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി.അനിൽകുമാർ, സെക്രട്ടറി ബി.പ്രേംജിത്ത്, ട്രഷറർ ഇ.ജെ.ജോബ്, സംസ്ഥാന കൗൺസിൽ അംഗം എ.വി.ജോസഫ്, രാജൻ ഫിലിപ്പ്, സാഗർ കോട്ടപ്പുറം, മുഹമ്മദ് ഫറൂഖ്, സുനിൽ പി.കോശി, ലാൽ വിളംബരം തുടങ്ങിയവർ പങ്കെടുത്തു.