
പത്തനംതിട്ട : ജില്ലാ ഹയർ സെക്കൻഡറി ഹിന്ദി സബ്ജക്ട് കൗൺസിൽ സംഘടിപ്പിച്ച ജില്ലാ തല ഹിന്ദി സംഗമം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ ഉദ്ഘാടനം ചെയ്തു. ജില്ലാ തല ഹിന്ദി വാർത്താപ്രക്ഷേപണ പരിപാടിയായ സമാചാർ സിതാരേ റീജണൽ ഡപ്യൂട്ടി ഡയറക്ടർ അശോക് കുമാർ സ്വിച്ച്ഓൺ കർമ്മം നിർവഹിച്ചു. എസ്എസ് കെ ജില്ലാ കോഡിനേറ്റർ ഡോ.ലൈജു പി തോമസ്, ബിജു.പി, ഷെഹന കെ.എ , ജില്ലാ കൺവീനർ സജയൻ ഓമല്ലൂർ, ചാന്ദ്‌നി പി, സാലു മാത്യു, ഡോ.പ്രഭ സി , പി.പ്രകാശ് രഞ്ജിനി , റാണി കോശി തുടങ്ങിയവർ പ്രസംഗിച്ചു.